കോട്ടയം: പഞ്ചാക്ഷരീമന്ത്ര മുഖരിതമായ സന്ധ്യയില്‍ തിരുനക്കര മഹാദേവക്ഷേത്രത്തില്‍ പത്ത് ദിവസത്തെ ഉത്സവത്തിന് കൊടിയേറി..
തന്ത്രി കണ്ഠര് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ ബുധനാഴ്ച വൈകീട്ടായിരുന്നു കൊടിയേറ്റ്. മേല്‍ശാന്തി കിഴക്കേ പെരിഞ്ഞേരിമന വാസുദേവന്‍ നമ്പൂതിരി സഹകാര്‍മികനായിരുന്നു..
നാദസ്വര പഞ്ചവാദ്യമേളങ്ങളോടെ കൊടിയേറ്റ് നടന്നപ്പോള്‍ മതില്ക്കകം നിറഞ്ഞുനിന്ന ഭക്തര്‍ തളിര്‍വെറ്റില പറത്തി ഉത്സവത്തെ വരവേറ്റു. സ്ത്രീകള്‍ വായ്ക്കുരവയിട്ടു..
കൊടിമരച്ചുവട്ടില്‍ ആയിരങ്ങളാണ് ദേവന് കാണിക്കയര്‍പ്പിച്ചത്..
21ന് എട്ടാംഉത്സവ ദിവസം ദര്‍ശന പ്രാധാന്യമുള്ള വലിയ വിളക്കും വലിയ കാണിക്കയും നടക്കും. അന്ന് തിരുനക്കരയും ചുറ്റുവട്ടവും ദേശവിളക്ക് ആഘോഷിക്കും..
22ന് പള്ളിവേട്ട ദിവസമാണ് തിരുനക്കര പകല്‍പൂരം..
ഇരുചേരിയിലും 11 ഗജവീരന്മാര് വീതം അണിനിരക്കുന്ന പകല്‍പ്പൂരത്തിന് പെരുവനം കുട്ടന് മാരാരും സംഘവും ആല്‍ത്തറ മേളവും മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളവും ഒരുക്കും..!!
കുടമാറ്റവും വെടിക്കെട്ടും ഉണ്ട്.. 23ന് ആറാട്ടോടെ ഉത്സവം സമാപിക്കും. വിപുലമായ കലാവിരുന്നും ഒരുക്കിയിട്ടുണ്ട്.. :)